രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. കേസിൽ അടുത്ത വാദം കേൾക്കാനായി ഏപ്രിൽ 28 ലേക്ക് മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ടിവി പരിപാടിക്കിടെ തരൂർ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് മുൻ കേന്ദ്രമന്ത്രി ചന്ദ്രശേഖർ ആരോപിച്ചു. തൻ്റെ സത്പേരിന് കളങ്കം വരുത്തിയതിന് മാപ്പ് പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലായിരുന്നു പ്രധാന മത്സരം.

ഏപ്രിൽ 15 ന് തിരുവനന്തപുരംസൈബർ പോലീസ് കേസെടുത്തെങ്കിലും അതിൻ്റെ വിശദാംശങ്ങൾ ഇന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. ഒരു ടെലിവിഷൻ പരിപാടിക്കിടെ തരൂർ ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ജെആർ പത്മകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥി തരൂരിന് മുന്നറിയിപ്പ് നൽകുകയും “ഭാവിയിൽ ധാർമിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന്” ആവശ്യപ്പെടുകയും ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) തങ്ങളുടെ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെ അപകീർത്തിപ്പെടുത്താൻ തരൂർ തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് മുന്നറിയിപ്പ്.

ദില്ലി വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാഷ്ട്രപതിയും രാഹുൽ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി

ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി....

പുതുതായി 200 വന്ദേഭാരത് ട്രെയിനുകൾ, റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി: മന്ത്രി അശ്വിനി വൈഷ്ണവ്

റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി വകയിരുത്തി റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ്. യു പി എ കാലത്തെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം രാജ്യത്ത് പുതുതായി 200 വന്ദേഭാരത്...

മഹാകുംഭമേള; വസന്ത് പഞ്ചമി നാളിൽ പുണ്യസ്‌നാനം നടത്തിയത് 62 ലക്ഷം ഭക്തർ

മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. മഹാകുംഭ മേളയുടെ അവസാനത്തെ അമൃത സ്‌നാന ദിവസമായ വസന്ത് പഞ്ചമി നാളിൽ ലക്ഷക്കണക്കിന് ഭക്തരും...

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന അഭിപ്രായത്തിൽ മാപ്പ് പറയില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്രത്തിൽ നിന്നും കൂടുതൽ പണം ആവശ്യമാണെങ്കിൽ ഫിനാഷ്യൽ കമ്മീഷനെ കേരളം സമീപിക്കണമെന്നും അദ്ദേഹം...

കൊച്ചി മെട്രോ നെടുമ്പാശേരിയിലേക്ക് 18 കിമീ ദൂരം ഭൂഗർഭപാതയിൽ നിർമിക്കാൻ പദ്ധതി

കൊച്ചി മെട്രോ സർവ്വീസ് ആലുവയിൽ നിന്നും നെടുമ്പാശേരിയിലേക്ക് നീട്ടാൻ വൻ പദ്ധതികൾ തയാറാകുന്നു. ഡൽഹി, ചെന്നെെ, ബാംഗ്ലൂർ പോലുള്ള വൻ നഗരങ്ങളിലെ പോലെ ഭൂഗർഭപാതയിൽ മെട്രോ നിർമാക്കാനാണ് പദ്ധതിയിടുന്നത്. 18 കിമീ ദൂരം...

87.02 ആയി മൂല്യം കുറഞ്ഞ് ഇന്ത്യൻ രൂപ

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ പല കറൻസികൾക്കുമൊപ്പം ഇന്ത്യൻ രൂപക്കുംമൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി....

യൂറോപ്യൻ യൂണിയനുമേൽ തീരുവ ചുമത്തിയേക്കുമെന്ന് സൂചന നൽകി ട്രംപ്

27 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയിൽ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനുമായി വ്യാപാര യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് സൂചന. 2018-ൽ വൈറ്റ് ഹൗസിൽ ആദ്യമായി അധികാരത്തിലേറിയപ്പോൾ, ഡൊണാൾഡ് ട്രംപ് യൂറോപ്യൻ...

പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി

ഏറ്റുമാനൂർ കാരിത്താസ് ജം​ഗ്ഷന് സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ...