കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർത്ഥിപട്ടിക ഇന്ന്, രാഹുൽ വീണ്ടും വയനാട്ടിലേക്ക്‌

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്നിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയും പ്രിയങ്കയും പ്രതിനിധീകരിക്കുന്ന സീറ്റുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ പട്ടിക പുറത്തിറക്കിയിരുന്നില്ല. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. ജയ്പൂരിൽ പാർട്ടിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്നതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് യോഗത്തിനെത്താൻ കഴിഞ്ഞില്ല.

കേരളത്തിലെ പാർട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റി വയനാട് സീറ്റിലേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചു. വയനാട്ടിൽ സിറ്റിംഗ് എംപിയായ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്നാണ് സൂചന. എന്നാൽ, വയനാട്ടിൽ മത്സരിക്കുന്നതിനൊപ്പം രാഹുൽ ഗാന്ധി തൻ്റെ പഴയ തട്ടകമായ അമേഠിയിൽ തിരിച്ചെത്തുമോയെന്ന് ഇതുവരെ വ്യക്തമല്ല. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. അമ്മ സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ വികാരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്.

പാർട്ടി ഭരിക്കുന്ന കർണാടകയിൽ 4-5 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസ് എംപി ശശി തരൂരിനാണ് സാധ്യത. ഛത്തീസ്ഗഢിൽ നിന്ന് രാജ്നന്ദ്ഗാവിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ദുർഗിൽ നിന്ന് താംരധ്വജ് സാഹുവും കോർബയിൽ നിന്ന് ജ്യോത്സ്ന മഹന്ത്, ജഞ്ജ്ഗിർ-ചമ്പാ സീറ്റിൽ ശിവ് ദെഹാരിയ എന്നിവരും കോൺഗ്രസിനായി മത്സരിക്കും.മ ല്ലികാർജുൻ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി ടിക്കറ്റിന് വേണ്ടിയുള്ള മുൻനിരക്കാരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും കോൺഗ്രസ് കോട്ടയായ ഗുൽബർഗ സീറ്റ് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തില്ലെന്നാണ് പറയുന്നത്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....