രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുത്: കോൺഗ്രസ് വനിതാ നേതാക്കൾ

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്. കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എന്നിവർ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി.

രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും സജന ബി സാജനും ആവശ്യപ്പെട്ടത്. ഒരു നിമിഷം പോലും രാഹുൽ പാർട്ടിയിൽ തുടരരുതെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. നേരത്തെ തന്നെ ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും മറ്റ് പാർട്ടിക്കാരെപോലെ ആരെയും കോൺഗ്രസ്‌ സംരക്ഷിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. രാഹുൽ എം എൽ എ സ്ഥാനമടക്കം രാജിവയ്ക്കണമെന്നാണ് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിന് എതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് ജെബി മേത്തർ പറഞ്ഞത്. രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് സ്വീകരിചത് സ്ത്രീപക്ഷ നിലപാടാണെന്നും നേരത്തെ എടുത്ത നടപടി കൂട്ടായ തീരുമാനമാണെന്നും ആരുടെയും വ്യക്തിപരമായ തീരുമാനം അല്ലെന്നും അവർ വിവരിച്ചു. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.

ഡിറ്റ് വാ ചുഴലിക്കാറ്റ്, ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി

ഡിറ്റ് വാ ചുഴലിക്കാറ്റ് ഒട്ടനവധി നാശങ്ങൾ വിതച്ച് മുന്നോട്ടു പോകുകയാണ്. ഡിറ്റ് വാ ചുഴലിക്കാറ്റിന് പിന്നാലെ ദുരിതത്തിലായത് നിരവധി ജീവനുകളാണ്. ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി ഉയർന്നു. 336 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്....

‘രാഹുലുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കോണ്‍ഗ്രസ് വിച്ഛേദിച്ചു; ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി’: കെ മുരളീധരന്‍

ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. ഇന്ന് തന്നെ തീരുമാനമെടുത്തേക്കും. രാഹുലിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായി കൈവിട്ടേക്കും. സാഹചര്യം അതീവ ഗൗരവമെന്നാണ് കെപിസിസി വിലയിരുത്തല്‍. രാഹുലിനെ ചുമക്കരുതെന്നു ഒരു...

രാഹുൽ ഈശ്വറിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ നാളെ വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ചു. രാഹുൽ ഈശ്വറിന്...

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്....

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ മാറ്റി

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ മാറ്റി. മുൻ‌കൂർ ജാമ്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ...

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ ഇനി...

രാഹുൽ ഈശ്വർ 2 ദിവസത്തെ കസ്റ്റഡിയിൽ; നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി മറ്റൊരു യുവതി; സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും പരാതി

പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി മറ്റൊരു യുവതി രംഗത്തെത്തി. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. എ.ഐ.സി.സിക്കും രാഹുൽ ഗാന്ധിക്കും യുവതി പരാതി നൽകി. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം...