ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വർണ്ണശബളമായ അത്തച്ചമയാഘോഷം

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വർണ്ണശബളമായ അത്തച്ചമയാഘോഷം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തി. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര നടന്നത്. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര നടത്തിയത്. വൻ പൊലീസ് സുരക്ഷയാണ് ഘോഷയാത്രക്കായി വിന്യസിച്ചിരിക്കുന്നത്. ഞായറാഴ്ചയായതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ഇത്തവണ വലിയ തിരക്കാണ്. മാവേലിമാർ,പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണാഭമായ കാഴ്ചകളാണ് അത്തച്ചമയ ഘോഷയാത്രയില്‍ അണിനിരക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള്‍ക്ക് ഓഗസ്റ്റ് 27ന് തുടക്കമാകും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 2 വരെയാണ് പരിപാടികള്‍ നടക്കുക. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംക്‌ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. തനതുഫണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാലു ലക്ഷം രൂപ വരെ ഓരോ സ്ഥാപനത്തിനും ഉപയോഗിക്കാം. 70 ഓളം കലാരൂപങ്ങൾ അണിനിരന്നു.

അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി പ്രജകളെ കാണാനെത്തിയതിന്റെ ഓർമ്മപുതുക്കലാണ് അത്തച്ചമയം. ഇത് 1949 ല്‍ നിര്‍ത്തലാക്കി. പിന്നീട് 1961-ല്‍ ഓണം കേരള സര്‍ക്കാര്‍ സംസ്ഥാനോത്സവമാക്കിയതോടെയാണ് ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചത്. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ഓണത്തോട് അനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്.

കർക്കടകത്തിന്റെ വറുതികൾ അവസാനിപ്പിച്ച് പൊന്നിൻ ചിങ്ങത്തിലെത്തിയ മലയാളിമുറ്റങ്ങൾ പൂക്കളങ്ങളുമായി ഐതിഹ്യപ്പെരുമയിലെ മാവേലിത്തമ്പുരാനെ കാത്തിരിക്കുന്നു. ഇന്നേക്കു പത്താം നാൾ തിരുവോണം. കേരളത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മലയാളി സമൂഹം ഇനി ആഘോഷത്തിന്റെ നാളുകളാണ്. ഓണവുമായി ആചാരപരമായും വിശ്വാസങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിൽ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി 8നു കൊടികയറും. ഇത്തവണ വിനായക ചതുർഥിയും അത്തവും ഒന്നിച്ചുവരുന്ന പ്രത്യേകതയുമുണ്ട്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...