ഡൽഹി തണുത്ത് വിറങ്ങലിക്കുകയാണ്. ദേശീയ തലസ്ഥാനത്ത് കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലും നിരവധി വടക്കൻ സംസ്ഥാനങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെട്ടു. അടുത്ത കുറച്ച് ദിവസത്തേക്ക് അതിശൈത്യം തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.
ഇതിനൊപ്പം കഴിഞ്ഞ ദിവസം പുലർച്ചെ പെയ്ത അപ്രതീക്ഷിത മഴയും വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള തണുത്ത കാറ്റും കൂടി എത്തിയതോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും തണുപ്പിന്റെ കാഠിന്യം ഇരട്ടിയായി. വരും ദിവസങ്ങളിലും തണുത്ത തരംഗം തുടരുമെന്നും പകൽ താപനില 16 ഡിഗ്രിക്കും 17 ഡിഗ്രിക്കും ഇടയിൽ മാത്രമായിരിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.

