മുഖ്യമന്ത്രി സ്ഥാനമൊഴിയണം, മന്ത്രിസഭ രാജിവെച്ച് ജനഹിതം തേടണം: മുസ്ലീം ലീഗ്

കോഴിക്കോട്: ഭരണകക്ഷി എം.എൽ.എ പി.വി അൻവറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എൽ.എയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പി.എം.എ സലാം പറഞ്ഞു.

സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന, കേസുകൾ പെരുക്കി മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസിന്‍റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളിൽ ഒരാൾ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. – പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലെ ജനത്തെ വിഡ്ഢികളാക്കിയിരിക്കുകയാണ്. ആ സ്ഥാനത്തോട് നീതിപുലർത്താൻ ഒരിക്കൽപോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

പി വി അൻവറിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പിസി ജോർജ്

അൻവർ പറഞ്ഞ ആരോപണമെല്ലാം ശെരിയാണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട്...

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ

ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്ച അവകാശപ്പെട്ടു. ഹിസ്ബുള്ള നേതൃത്വം ബെയ്റൂട്ടിൻ്റെ തെക്ക് ദഹിയയിലെ...

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സി പി ഐ

എ.ഡി.ജി.പി എം. ആർ അജിത് കുമാർ - ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ കടുത്ത നിലപാടുമായി സി.പി.ഐ രംഗത്ത്. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്തിൻ്റെ...

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി: മാറ്റുരക്കാൻ 72 വള്ളങ്ങൾ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ തുടങ്ങി. 19 ചുണ്ടൻവള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങി. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ...

പി വി അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ അന്വേഷിക്കും: ഗവര്‍ണര്‍

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയെങ്കിലും പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു....

കേരളത്തിൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28/09/2024 : തിരുവനന്തപുരം, കൊല്ലം,...

അർജുന് നാടിന്‍റെ യാത്രാമൊഴി, വിട ചൊല്ലി ജനസാഗരം

ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ എത്തിച്ചപ്പോൾ ഒരു നാടുമുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ...

ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും. മിറക്കിൾ ഗാർഡന്റെ 13-ആം പതിപ്പിനാണ് നാളെ തുടക്കമാവുന്നത്. ദുബായ് മിറക്കിൾ ഗാർഡൻ ഓരോ വർഷവും 120...