ഹിമാചലിൽ മേഘവിസ്ഫോടനം: മരണം 29 ആയി, കെട്ടിടങ്ങൾ ഒലിച്ചുപോയി, ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ

ഹിമാചൽ പ്രദേശിലെ സോളനിലെ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ 14 പേർ മരിച്ചു. ഹിമാചൽ പ്രദേശിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നതിനിടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഉത്തരാഖണ്ഡിൽ ഡെറാഡൂണിൽ മാൽദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയിൽ തകർന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

നിരവധി പേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നു. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്. അതോടോപ്പം ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലും കന്നത്ത വെള്ളപോക്കവും മഴവെള്ളപാച്ചിലും ഉണ്ടായി. നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ മണ്ണിടിച്ചിലിൽ പ്രധാന റോഡുകൾ തടസ്സപ്പെടുകയും പാലങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ഇതേതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. മണ്ഡി – മണാലി – ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡുലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗത്ത് ആവർത്തിച്ചുള്ള മണ്ണിടിച്ചിലുണ്ടായതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന മഴ ഹമിർപൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു. ബിയാസ് നദിയും കൈവഴികളും നിറഞ്ഞൊഴുകുകയാണ്. മാണ്ഡിയിലെ പരമാവധി 236, ഷിംലയിലെ 59, ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ മൊത്തം 621 റോഡുകൾ നിലവിൽ വാഹന ഗതാഗതത്തിനായി അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. മാൻ, കുന എന്നീ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അധികൃതർ പറഞ്ഞു. മഴയിലും മണ്ണിടിച്ചിലിലും ഹമീർപൂരിന്റെ എല്ലാ ഭാഗങ്ങളിലും വിളകൾക്കും ഫലഭൂയിഷ്ഠമായ ഭൂമിക്കും ഔദ്യോഗിക, സ്വകാര്യ കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും ബിയാസ് നദീതീരത്തും നുള്ള്‌ ഭാഗത്തും പോകുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ജൂൺ 24 ന് ഹിമാചൽ പ്രദേശിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം, മലയോര സംസ്ഥാനത്തിന് ഇതുവരെ 7,020 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും മഴ സംബന്ധമായ സംഭവങ്ങളിലും റോഡപകടങ്ങളിലും 257 പേർ മരിച്ചതായും എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.

ഉത്തരാഖണ്ഡിൽ, നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ള വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇത് ജനങ്ങളുടെ സഞ്ചാരത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് 1.5 കോടി നൽകി: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി...

അസമിൽ രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ട് ആനകൾ ചെരിഞ്ഞു, ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ...

ശ്രീനിവാസനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖരും

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകനും ശ്രീനിവാസന്റെ ഉറ്റസുഹൃത്തുമായിരുന്ന സത്യൻ അന്തിക്കാട്....