തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു എൻഡിഎയിലേക്ക് മടങ്ങിവരുമെന്ന് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് ടിഡിപി അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള സഖ്യവുമായുള്ള ബന്ധം ആറ് വർഷങ്ങൾക്ക് മുമ്പാണ് നായിഡു അവസാനിപ്പിച്ചത്. ഡൽഹിയിൽ നിർണായക കൂടിക്കാഴ്ചകൾ പുരോഗമിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യസാധ്യതകൾ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ചർച്ചയുടെ ഭാഗമായിരുന്നു ചന്ദ്രബാബു നായിഡുവും അമിത് ഷായുംഇന്നും കൂടിക്കാഴ്ച നടത്തിയേക്കും. ജനസേനാ പാർട്ടി (ജെഎസ്പി) അധ്യക്ഷൻ പവൻ കല്യാണും യോഗത്തിൽ പങ്കെടുത്തേക്കും. നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ടിഡിപി-ബിജെപി-ജനസേന തമ്മിലുള്ള സീറ്റ് വിഭജന സൂത്രവാക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ടിഡിപി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായിരുന്നുവെങ്കിലും 2018ൽ നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ സഖ്യം വിടുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചന്ദ്രബാബു നായിഡു നേരത്തെ ഷായെയും ജെപി നദ്ദയെയും കണ്ടിരുന്നു.
അതേസമയം, എൻഡിഎയിൽ അംഗമായിരുന്ന കല്യാണിൻ്റെ ജന സേന ഇതിനകം ടിഡിപിയുമായി കൈകോർത്തിട്ടുണ്ട്.