ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാർക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാർ ഇടിച്ചുകയറുകയായിരുന്നു.കാർ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാള്‍ ജര്‍മനിയിലെ സ്ഥിരതാമസക്കാരനാണ്. അതേസമയം സംഭവത്തിലെ ആക്രമണ സാധ്യത പൊലീസ് തള്ളുന്നില്ല. ഇതൊരു ആക്രമണമാണെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും പ്രദേശത്ത് അതിശക്തമായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും ജര്‍മന്‍ പൊലീസ് അറിയിച്ചു. ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലായിരുന്നു സംഭവം. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് ആംബുലൻസുകളും ഫയർ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങൾ ചില അന്ത്രാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ആക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. 140 സ്റ്റാളുകളിലേറെ ഉണ്ടായിരുന്ന പ്രശസ്തമായ ക്രിസ്മസ് മാര്‍ക്കറ്റില്‍ അപകടം നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. മാര്‍ക്കറ്റ് ആക്രമണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷോള്‍സ് രാജി വയ്ക്കണമെന്ന് ലോകത്തെ ഏറ്റവും സമ്പന്നനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് വിമര്‍ശിച്ചു.