മലപ്പുറം വാണിയമ്പലം തൊടികപുലത്ത് 14കാരിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കാണിച്ച് കൊടുത്ത സുഹൃത്തായ 16കാരന്‍ കുറ്റം സമ്മസതിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

