ഗവര്‍ണര്‍ക്ക് കരിങ്കൊടി: 19 പേര്‍ കസ്റ്റഡിയില്‍, രാജ് ഭവന്‍ റിപ്പോര്‍ട്ട് തേടിയേക്കും

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ കടുത്ത നടപടിയുമായി രാജ് ഭവന്‍. സംഭവത്തില്‍ രാജ് ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയേക്കും. കേന്ദ്ര സര്‍ക്കാരും റിപ്പോര്‍ട്ട് ആവശ്യപ്പെടാനാണ് സാധ്യത. അതേസമയം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രതിഷേധത്തിന്റെ
ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കുക. പ്രതിഷേധക്കാര്‍ കാറിന് മേല്‍ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നാലെ പേട്ട പള്ളിമുക്കില്‍ വച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു.

സർവകലാശാലകളിൽ സംഘപരിവാർവത്കരണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇതിനായി സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയെന്നും സംഘടന ആരോപിക്കുന്നു. ഇനിയും പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ. എന്നാല്‍ പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇന്നലെ വൈകിട്ട് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

നഗരത്തിലെ പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് ഗവർണർ വിമർശിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ പ്രവർത്തകരെ ബ്ലഡി ക്രിമിനൽസ് എന്നും വിളിച്ചു. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്നും നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുകയാണ്. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമർശിച്ച ഗവർണർ, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍...

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ; ദുല്‍ഖര്‍ സല്‍മാന്‍ പത്തനംതിട്ടയിൽ എത്താൻ ഉപഭോക്തൃ കോടതി

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡറായ നടൻ ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദേശം. ഡിസംബർ 3ന് ഹാജരാകാനാണ് ഉത്തരവ്....

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...