ബിജെപി രാജ്യസഭാ എംപി ഹർദ്വാർ ദുബെ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും ഭാരതീയ ജനതാ പാർട്ടിയുടെ രാജ്യസഭാ എംപി ഹർദ്വാർ ദുബെ ഡൽഹിയിലെ ആശുപത്രിയിൽ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മകൻ പ്രൻഷു ദുബെയാണ് പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്.

ആഗ്രയിലാണ് ഹർദ്വാർ ദുബെ കഴിഞ്ഞിരുന്നത്. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ഉത്തർപ്രദേശിലെ സംഘടനയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നേതാവാണ് ദുബെ. മൃതദേഹം ആഗ്രയിലേക്ക് കൊണ്ടുപോവും. ഇതിന് ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ തീരുമാനിക്കുക.

2011ൽ ബിജെപി സംസ്ഥാന വക്താവായും 2013ൽ സംസ്ഥാന വൈസ് പ്രസിഡന്റായും ചുമതലയേറ്റു. സീതാപൂർ, അയോധ്യ, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ ആർഎസ്എസിന്റെ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ അദ്ദേഹം രാജ്യസഭാ എംപിയായി. ബിജെപിയുടെ അഞ്ച് പാണ്ഡവരിൽ അവസാനമായി അവശേഷിക്കുന്ന പാണ്ഡവനായിരുന്നു ഹർദ്വാർ ദുബെ. രാജ്കുമാർ സാമ, ഭഗവാൻ ശങ്കർ റാവത്ത്, രമേഷ്കാന്ത് ലവാനിയ, സത്യപ്രകാശ് വികാൽ എന്നിവർ ഹർദ്വാർ ദുബെയ്ക്ക് മുമ്പ് അന്തരിച്ചു. ഇവരെയെല്ലാം ബിജെപിയുടെ അഞ്ച് പാണ്ഡവർ എന്നാണ് വിളിച്ചിരുന്നത്.

ബല്ലിയ സ്വദേശിയായ ഹർദ്വാർ ദുബെ ആഗ്ര രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1969 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. 1989-ൽ ആഗ്ര കന്റോൺമെന്റിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും വിജയിക്കുകയും കല്യാണ് സിംഗ് മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയാകുകയും ചെയ്തു. എന്നാൽ വിവാദങ്ങളെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. 2005-ൽ ഖേരാഗഡ് നിയമസഭാ സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു

കേരളം മികച്ച പോളിംഗിലേക്ക്, 3 മണിവരെ 53.01 ശതമാനം പോളിംഗ്

കേരളത്തിൽ മീനച്ചൂടിനെ വെല്ലുന്ന രീതിയിൽ ആണ് പലയിടത്തും തെരെഞ്ഞെടുപ്പ് ചൂട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിംഗ്....

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വഴികാട്ടാൻ ഭൂപടങ്ങൾ പുറത്തുവിട്ട് ഇറാൻ

കപ്പലുകൾക്ക് കടൽ മൈൻ ഭീഷണി ഒഴിവാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ പുതിയ നാവിഗേഷൻ ഉപദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഒഴുകുന്ന നിർണായകമായ ഷിപ്പിംഗ്...

ബീഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; പടിയിറക്കത്തിനുള്ള തീയതി നിശ്ചയിച്ചു

ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവയ്ക്കുന്നതിനുള്ള തീയതി നിശ്ചയിച്ചു. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലേക്ക് തിരിക്കും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പട്നയിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹം മുഖ്യമന്ത്രി...

അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ അസമിൽ പോളിംഗ് 60 ശതമാനം

കേരളത്തിന് പുറമെ അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം...

യഥാർത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരും: ട്രംപ്

ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും അന്തിമ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "എല്ലാ യുഎസ് കപ്പലുകളും, വിമാനങ്ങളും,...

ബംഗാളിന് പ്രധാനമന്ത്രി മോദിയുടെ 6 ഇന ഗ്യാരന്റി

പശ്ചിമ ബംഗാളിലെ സാമ്പത്തിക ദുർവിനിയോഗത്തിനും നിയമവാഴ്ചയുടെ പരാജയത്തിനുമെതിരെ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആറ് വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം രംഗത്തുവന്നത്. "ബിജെപി ഭരണഘടന അനുസരിച്ച്...

“ആദ്യമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്തു, അയാം വെരി ഹാപ്പി”; ഒറ്റപാലത്ത് വിജയം ഉറപ്പെന്ന് പി കെ ശശി

ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് സി പി എമ്മിയിൽ നിന്നും പുറത്തുപോയ പി കെ ശശി. വോട്ട് രേഖപ്പെടുത്തിയ ശേഷം 'അയാം വെരി ഹാപ്പി' എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക...

“സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയാകും”: രാജീവ് ചന്ദ്രശേഖര്‍

തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്നും, എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയായിരിക്കില്ല മെയ് 4ന് ഫലം വരുമ്പോഴെന്ന്...