ആലപ്പുഴയിൽ എട്ടും തലസ്ഥാനമായ തിരുവനന്തപുരത്തും കാസർഗോഡും അഞ്ചും അടക്കം കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട്, തിരുവൻവണ്ടൂർ, ആലാ, ബുധനൂർ, ചെന്നിത്തല എന്നീവിടങ്ങളിലും കാർത്തികപ്പള്ളി, ചേന്നം പള്ളിപ്പുറം,നീലംപേരൂർ എന്നീ പഞ്ചായത്തുകളിലുമാണ് ബിജെപി അധികാരത്തിലെത്തിയത്. ഇതിൽ ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം നേടിയത്. ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ മുഖ്യ പ്രതിപക്ഷവും ബി.ജെ.പിയാണ്.
തിരുവനന്തപുരത്തെ അതിയന്നൂർ, അഴൂർ, വിളപ്പിൽ, മാറനല്ലൂർ, മുദാക്കൽ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചത്. അഞ്ച് പഞ്ചായത്തിലും പ്രസിഡൻ്റുമാർ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.ആഴൂർ, വിളപ്പിൽ, മുദാക്കൽ, മാറനല്ലൂർ എന്നീ പഞ്ചായത്തുകളിൽ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചത്. അതിയന്നൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് ഭരണം ബി.ജെ.പിക്ക് ലഭിച്ചത്.
കാസര്‍കോട് ജില്ലയിലെ മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്.കാറഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. മധൂര്‍ പഞ്ചായത്ത് രൂപീകരിച്ചതു മുതൽ ബിജെപിക്കാണ് ഇവിടെ ഭരണം.

