ഭാരത് ജോഡോ ന്യായ് യാത്ര: ആഗ്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും

ഉത്തര്‍പ്രദേശില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിതലവനുമായ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍പങ്കെടുക്കും. ഫെബ്രുവരി 25 ന് ആഗ്രയിലെത്തിയാണ് അഖിലേഷ് രാഹുലിനൊപ്പം ചേരുക. രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ക്കാന്‍ അഖിലേഷിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് ക്ഷണിച്ചു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയും കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയയും അഖിലേഷിനെ ക്ഷണിക്കാന്‍ ലഖ്നൗവിലെ എസ്പി ആസ്ഥാനത്തെത്തി.

ഇരു നേതാക്കളും വിവിധ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ പൊതുവേദി പങ്കിടുന്നതിനാല്‍, അവരുടെ സഹകരണം മേഖലയിലെ വോട്ടര്‍മാരില്‍ ശക്തമായി പ്രതിധ്വനിക്കുമെന്നാണ് പ്രതീക്ഷ. ആഗ്രയിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം അഖിലേഷ് യാദവെത്തുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. തെഹ്റ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യം കെട്ടിപ്പടുക്കുന്നതിനും പ്രതിപക്ഷ ശക്തികള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന് അടിവരയിടുന്നതാണ് ന്യായ് യാത്രയുമായി അണിനിരക്കാനുള്ള യാദവിന്റെ തീരുമാനം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം നേരിട്ട ദയനീയ പരാജയത്തിന് ശേഷം തകര്‍ന്ന തിരഞ്ഞെടുപ്പ് സൗഹൃദം 2024ല്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണായക നീക്കമാണിത്. യുപിയിൽ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഒന്നിച്ച് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 17 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് ധാരണ. ബാക്കി 63 സീറ്റുകള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്കും (എസ്പി) ഇന്ത്യാ മുന്നണിയുടെ മറ്റ് സഖ്യകക്ഷികള്‍ക്കും ആയിരിക്കും.

മൊറാദാബാദ് സീറ്റിനുള്ള ആവശ്യം കോണ്‍ഗ്രസ് ഉപേക്ഷിച്ച് പകരം സീതാപൂര്‍, ശ്രാവസ്തി, വാരണാസി എന്നിവ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയത്. നിലവിൽ അമേഠി, റായ്ബറേലി, പ്രയാഗ്രാജ്, വാരണാസി, മഹാരാജ്ഗഞ്ച്, ഡിയോറിയ, ബന്‍സ്ഗാവ്, സീതാപൂര്‍, അംറോഹ, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, ബരാബങ്കി, ഫത്തേപൂര്‍ സിക്രി, സഹാറന്‍പൂര്‍, മഥുര എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...