അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങി. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു. മൈസൂരു ആസ്ഥാനമായുള്ള ശിൽപിയായ അരുൺ യോഗിരാജ് രൂപകല്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാമവിഗ്രഹമാണ് പ്രതിഷ്ഠയായി സ്ഥാപിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തിൽ ദിവസേന രണ്ട് സമയ സ്ലോട്ടുകളിലാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. രാവിലെ 7 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനൊപ്പം ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഒരു വർഷത്തിലധികം വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ. ഇന്നലെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം.

രാമമന്ദിർ-ബാബറി മസ്ജിദ് തർക്കത്തിലെ സുപ്രധാന വിധിയെ പരാമർശിച്ച് ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ‘ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാൻ നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രനിമിഷത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യക്കാർ ‘സങ്കീർണ്ണമായ ഭൂതകാലം’ കൈകാര്യം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ മുതൽ ഭാവി ശോഭനമായിരിക്കുമെന്നും മോദി വ്യക്തമാക്കി. രാമ ക്ഷേത്രം പണിതാൽ തീ പിടിത്തം പോലെ എന്തോ അരുതാത്തത് സംഭവിക്കും എന്ന് പറഞ്ഞിരുന്നവരുണ്ട്. എന്നാൽ രാമൻ അഗ്‌നി അല്ല, ഊർജ്ജമാണ്. തർക്കമല്ല, പരിഹാരമാണ്. ലോകത്തെ ഒട്ടേറെ രാജ്യങ്ങൾ ചരിത്രത്തിന്റെ കുരുക്ക് അഴിക്കാൻ ശ്രമിച്ച് കൂടുതൽ സങ്കീർണമായത് നമുക്കറിയാം. എന്നാൽ ഭാരതം ചരിത്രത്തിന്റെ ഈ ഊരാക്കുടുക്ക് അഴിക്കുക മാത്രമല്ല പക്വതയോടെ അത് പരിഹരിക്കുകയും ചെയ്തു- മോദി പറഞ്ഞു.

രാഷ്ട്രീയ പ്രമുഖരെ കൂടാതെ ചലച്ചിത്ര-കായിക-ആധ്യാത്മിക മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കാളികളായി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയായി

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...