തലസ്ഥാനഗരിയിലെ ആറ്റുകാൽ പൊങ്കാല ദിനമായ ഇന്ന് നഗരം രാവിലെ മുതൽ തന്നെ ജനസാഗരമായി. ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പണ്ടാര അടുപ്പിൽ തീ പകർന്നു. തുടർന്ന് ലക്ഷകണക്കിന് സ്ത്രീകൾ പൊങ്കാലയടുപ്പിൽ തീ പിടിപ്പിച്ചു. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അർപ്പിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം.
അന്യദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.