സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ ഇന്ന് മുതൽ കൂട്ട ഉപവാസത്തിന് ഒരുങ്ങുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ട ഉപവാസം. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശാവർക്കർമാർ അറിയിച്ചിട്ടുണ്ട്. സമരപന്തലിൽ മൂന്നുപേർ നിരാഹാരമിരിക്കുന്നുണ്ട്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, കെ.പി തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇവർക്ക് പിന്തുണ അറിയിച്ചാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. ഓണറേറിയം വർധന അടക്കമുള്ള ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി കിട്ടിയാൽ കാണുമെന്നും ആശാമാരുടെ ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ പ്രധാന ആവശ്യങ്ങൾ ഇതുവരെ സർക്കാർ അം​ഗീകരിച്ചിട്ടില്ല. ഇവ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.

നിപ ഭീതി; കേരളത്തിൽ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർ ആണ്. മലപ്പുറം, കോഴിക്കോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത ബഹുമതി

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തി. പ്രധാനമന്ത്രി എന്ന നിലയിൽ കരീബിയൻ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്, 1999 ന്...

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി...

വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു. പെരിന്തല്‍മണ്ണ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന് വിടചൊല്ലി നാട്

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി...

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസും തുടരുന്നുണ്ട്. അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സയും നല്‍കുന്നുണ്ട്....

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെ.എസ്‌.യു. മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസും പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി...

അബുദാബിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ...