യുകെയിലെ കലാപം: ഗുണ്ടാസംഘങ്ങൾക്ക് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മുന്നറിയിപ്പ്

കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപമാണ് യുകെയിൽ നടക്കുന്നത്. അക്രമത്തിന്‍റെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക്  ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുകെയിൽ അക്രമാസക്തമായ കലാപം രൂക്ഷമായതോടെ രാജ്യത്തുടനീളമുള്ള നിരവധി കടകൾ തീവ്ര വലതുപക്ഷ തീവ്രവാദികൾ കൊള്ളയടിക്കുകയും കത്തിക്കുകയോ നശിപ്പിക്കുകയും ചെയ്തു. ചർമ്മത്തിന്റെ നിറം നോക്കി ആളുകളെ ലക്ഷ്യമിടുള്ള അക്രമാസക്തരായ കലാപകാരികൾക്ക് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായ മുന്നറിയിപ്പ് നൽകി.

സൌത്ത് പോർട്ടിൽ ഒരു നൃത്ത പരിപാടിയിൽ വച്ച് മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ആ പ്രതിഷേധം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കൊലപാതകി കുടിയേറ്റക്കാരനാണ് എന്ന വ്യാജ പ്രചാരണമാണ് സംഘർഷം വ്യാപിക്കാൻ കാരണമെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടൽ മാസ്ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധർ തകർത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ബ്ലാക്ക്പൂൾ, ഹൾ തുടങ്ങിയ സ്ഥലങ്ങളിലും വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിലും തീവ്ര വലതുപക്ഷ റാലികൾ സംഘർഷത്തിൽ കലാശിച്ചു. ചിലയിടങ്ങളിൽ കലാപകാരികൾ പോലീസിനു നേരെ ഇഷ്ടികകളും കുപ്പികളും എറിഞ്ഞു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

കലാപകാരികൾ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ശേഷം, പോലീസിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം നഗരം വൃത്തിയാക്കാൻ ഹളിലെ തെരുവ് ശുചീകരണ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ തീവ്ര വലതുപക്ഷ ഗുണ്ടകൾ തങ്ങളുടെ പ്രവൃത്തികളിൽ ദുഖിക്കുമെന്നും അവരെ നിയമത്തിലൂടെ നേരിടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ഈ അക്രമാസക്തമായ ജനക്കൂട്ടം രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീം കോടതി

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിലവിൽ താമസിക്കുന്ന കൃഷ്ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം ഭവന,...

ഇസ്രായേൽ സംഘർഷത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ഖമേനി ആദ്യമായി പൊതുവേദിയിൽ

ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ടെഹ്‌റാനിൽ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ മാസങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇസ്രായേലുമായി 12 ദിവസത്തെ വ്യോമാക്രമണം...

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; പനി ബാധിച്ച് 12 വയസുകാരനായ മകനും ആശുപത്രിയിൽ

കോഴിക്കോട്: നിപ ബാധിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ...

ഹിമാചലിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ സാരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക്...

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം...

കാളികാവിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി, ‘കാട്ടിൽ തുറന്ന് വിടരുത്’; കരുവാരക്കുണ്ടിൽ പ്രതിഷേധം

കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ കുടുങ്ങിയത്. വനം വകുപ്പ്...

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി എം എ ബേബി

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ‘സൈലൻസ് ഫോർ ഗാസ’ എന്നാണ് ഡിജിറ്റൽ പ്രക്ഷോഭത്തിന്റെ പേര്.​ ദിവസവും രാത്രി അരമണിക്കൂർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്...

നിപ മരണം; സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിൽ എത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കുന്നത് പരിഗണനയിൽ ആണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണല്‍ ഔട്ട് ബ്രേക്ക്...