ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു. അപകടത്തിൽപ്പെട്ട ഭാര്യയും ഭര്‍ത്താവും മകളും സഹോദരിയുടെ മകനും മരിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ കുടുംബമാണ് അപകടത്തില്‍പെട്ടത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു.