എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 182 യാത്രക്കാരുമായി 9.45ന് ദമ്മാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 385 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്നാണ് സംശയം. തുടര്‍ന്ന് സാങ്കേതിക തകരാര്‍ സംശയിക്കുകയായിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോയെന്നായിരുന്നു സംശയം. ഇതിനിടെ വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ട്. ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം. മാത്രമല്ല, അടുത്തുള്ള ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അടിയന്തിര സന്ദേശം നൽകണം. ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കിയ ശേഷമാണ് ലാന്റ് ചെയ്തത്. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

ശബരിമല തീർത്ഥാടകരെ രാത്രിയിൽ റോഡില്‍ ഇറക്കിവിട്ടു, കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൂവാര്‍...

സിപിഎം സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ രീതികൾ, മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ സൈബര്‍...

ഇറാനുമായി ചർച്ചകൾക്ക് മുൻഗണന; സൈനിക നടപടികൾ തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ട്

ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി....