നിയുക്ത കെപിസിസി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകുന്നേരത്തോടെ തലസ്ഥാനത്തെത്തും.
ഇന്ത്യ- പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും.