ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം ഗൗതം അദാനി സ്വന്തമാക്കിയത്. ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിലും അദാനി വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ആഗോള ധനികരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് അദ്ദേഹം. അദാനിയുടെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായി. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തി 7.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് വിവരം. അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍സ് സൂചിക വ്യമാക്കുന്നത്.
അതേസമയം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി 12-ാം സ്ഥാനത്ത് നിന്ന് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അംബാനിയുടെ ആസ്തി 97 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആസ്തി 665 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് ബ്ലൂംബര്‍ഗ് ബില്യണയര്‍സ് ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്.
അദാനി ഗ്രൂപ്പിന്റെ ഉടമയും ഇന്ത്യയിലെ ഏറ്റവും ധനികനുമായ ഗൗതം അദാനി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ്. വ്യാഴാഴ്ച വരെ ഈ പട്ടികയില്‍ 14-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നേടിയ ഭീമമായ വരുമാനം അദ്ദേഹത്തിന്റെ ആസ്തി കുത്തനെ ഉയര്‍ത്തി. നിലവില്‍ അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍സ് സൂചിക വ്യമാക്കുന്നത്.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസിലെ സുപ്രീം കോടതി വിധിക്ക് ശേഷം, ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയരുകയാണ്. ഇതുമൂലം കമ്പനിയുടെ മൂല്യം വര്‍ദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗൗതം അദാനിയുടെ ആസ്തിയും വര്‍ധിച്ചിട്ടുണ്ട്. അദാനിക്കെതിരായ ആരോപണത്തില്‍ സെബിയുടെ അന്വേഷണം ശരിയായ പാതയിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ, 24 കേസുകളില്‍ ബാക്കിയുള്ള 2 കേസുകള്‍ കൂടി അന്വേഷിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് 3 മാസം കൂടി സമയം നല്‍കിയിട്ടുണ്ട്. ഈ വിധിയാണ് ഓഹരിവിപണിയില്‍ പ്രതിഫലിച്ചത്