സൈനിക അഭ്യാസത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (ലൈൻ ഒഫ് ആക്‌ച്വൽ കൺട്രോൾ, എൽഎസി) സമീപത്ത് പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നു. വീരചരമമടഞ്ഞ സൈനികരിൽ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസർ ഉണ്ടായിരുന്നതായാണ് വിവരം.കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്.
ലഡാക്കിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള മന്ദിർ മോറിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടി-72 എന്ന വിഭാഗത്തിൽപ്പെട്ട ടാങ്കായിരുന്നു അപകടത്തിൽപ്പെട്ടത്. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. മിന്നൽപ്രളയമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.