പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊലക്കേസ്, ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് നടപടി. പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ചോ​ദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. പിടിയിലായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പങ്കും ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്വട്ടേഷൻബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന വ്യക്തി ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ നേരിട്ട് പങ്കുണ്ടോയെന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

ഇതോടെ ആറ് പേരെയാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ നയിച്ചോ എന്നതും പരിശോധിക്കും. പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

അതേസമയം ഷഹബാസിന്റെ കൊലപാതകക്കേസിൽ കൂടുതൽ സൈബർ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ​ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പോലീസ് വിശദമായ വിവരങ്ങൾ തേടും. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പോലീസിന്‍റെ നീക്കം. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

മന്ത്രി ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കവേ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി എന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. രാജിയിലേക്ക് നീങ്ങേണ്ട...

നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക്‌ നോട്ടീസ് അയച്ചു. പ്രതികൾക്ക്...

ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാവുന്നു, വധു വൻഷിക

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാവുന്നു. വൻഷികയാണ് വധു. വിവാഹ തീയതി പുറത്തവന്നു. 2026 മാർച്ച് 14 ന് ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം. 2025 ജൂൺ 4...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കി

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന വിതരണ ശൃംഖലയിൽ തടസ്സമുണ്ടായ സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക വിതരണത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 25 ദിവസത്തിന്...

‘അലർട്ട് മുഴങ്ങിയാലുടൻ ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്’; യുഎഇയിലെ ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും...

രാജ്യത്തെ ആദ്യ സമ്പൂർണ ‘റിങ് മെട്രോ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ 'റിങ് മെട്രോ' ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് -...

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...