സിനിമ സ്പോർട്സ് ഗെയിം ആവട്ടെ ഇനിയെന്തും ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാനായി സെബ്രോണിക്സ് ഏറ്റവും പുതിയ പ്രൊജക്ടർ അവതരിപ്പിച്ചിരിക്കുകയാണ്. സെബ് – പിക്‌സാപ്ലേ 18 (ZEB – PixaPlay 18) എന്ന പേരിൽ ഇറക്കിയിട്ടുള്ള സ്മാർട്ട് എൽഇഡി ഫുൾ- എച്ച് ഡി പ്രൊജക്ടർ ആണത്. ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ആസ്വാദനശേഷി വീഡിയോയിലും ഓഡിയോയിലും നൽകുമെന്ന് കമ്പനിയായ സെബ്രോണിക്സ് അവകാശപ്പെടുന്നു. ഡോൾബി ഓഡിയോ ഫീച്ചറും ഇതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സെബ് – പിക്‌സാപ്ലേ 18 ഉപയോഗിച്ച് വീഡിയോയുടെ വലുപ്പം 580 സെന്റീമീറ്റർ വരെ പ്രോജക്ട് ചെയ്യാൻ സാധിക്കും. ഇത് തിയറ്ററിന് സമാനമായ ദൃശ്യആസ്വാദനം ൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാർട്ട് ടിവിയിൽ ഉള്ളതുപോലെ വിവിധ ആപ്പുകളും ഡൗൺലോഡ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നതുകൊണ്ട് മറ്റു പ്രോഗ്രാമുകൾക്കും ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കും എന്നും കമ്പനി പറയുന്നു. ഇതിൽ ഓ ടി ടി അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രോസസറിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല സെബ് – പിക്‌സാപ്ലേ 18. വളരെ കരുത്തുറ്റ പ്രൊസസറും 8 ജിബി വരെ ഇൻ – ബിൽറ്റ് സ്റ്റോറേജ് ശേഷിയും ഉണ്ട്. പ്രൊജക്ടറിന് പ്രധാനമായും ഇലക്ട്രോണിക് ഫോക്കസ് ആണ് നൽകിയിരിക്കുന്നത്. ഇത് റിമോട്ട് ഉപയോഗിച്ച് നിർവഹിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രൊജക്ടറിനു 3800 ലൂമൻസ് വരെ ബ്രൈറ്റ്നസ് ഉള്ളതുകൊണ്ട് മികച്ച ദൃശ്യ ആവിഷ്കാരമാകും ലഭിക്കുക. പ്രോജക്ടറിൽ ഉള്ള സ്പീക്കറുകളെക്കാൾ സ്പെഷ്യൽ ആയി എന്തെങ്കിലും വേണമെന്നുള്ളവർക്ക് വിവിധ സൗണ്ട് ബാറുകളും കണക്ട് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്. തികച്ചും വ്യത്യസ്തമാർന്ന ഒരു ആസ്വാദന അനുഭവം നിങ്ങൾക്ക് ഇതിലൂടെ ഉണ്ടാക്കിയെടുക്കാം.
കണക്ടിവിറ്റിക്കായി ഇരട്ട ബാൻഡ് വൈഫൈക്കൊപ്പം മറ്റൊരു വയർലെസ് കണക്ഷൻ ആയ ബ്ലൂട്ടൂത്ത് സേവനവും ഇതിൽ ലഭ്യമാണ്. ഓരോരുത്തർക്കും പ്രിയപ്പെട്ട സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ പ്രൊജക്ടറിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ളതാണ് മറ്റൊരു വലിയ സവിശേഷത. വയർലെസ് കണക്ടിവിറ്റിക്ക് പുറമേ ഇരട്ട എച്ച് ഡി എം ഐയും യുഎസ്ബിയും ഉണ്ട്. ഓഡിയോയ്ക്ക് വേണ്ടി ഓക്സിലിയറി ഔട്ട്പുട്ട് പോർട്ടും ലഭ്യമാണ്. പ്രൊജക്ടറിന്റെ ലാംപ് ദീർഘകാലം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രൊജക്ടർ സീലിങ്ങിൽ പിടിപ്പിക്കാം. റിമോട്ട് കൺട്രോളറും ഉണ്ട്.
കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ നിർമ്മിച്ച് വളരെ പ്രശസ്തി നേടിയ കമ്പനിയാണ് സെബ്രോണിക്സ്. ഹോം എന്റർടൈൻമെന്റ് വിഭാഗത്തിലാണ് സെബ് – പിക്സ്പ്ലേ 18 നിർമ്മിച്ചിരിക്കുന്നത്. കാണുന്ന ദൃശ്യം ഏതുമാകട്ടെ അതിനെ ഏറ്റവും മികച്ചതും മിഴിവുറ്റതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ പ്രൊജക്ടർ നിർമ്മിച്ചിരിക്കുന്നത്. വലിയ സ്ക്രീനിൽ കണ്ട് ആസ്വദിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല ഓപ്ഷൻ ആയിരിക്കും. റസലൂഷൻ ഫുൾ എച്ച് ഡി വരെ ലഭിക്കുന്നതിനാൽ സിനിമകൾ ലൈവ് സ്പോർട്സ്, വിവിധ ഷോ കൾ തുടങ്ങിയവയ്ക്ക് മികച്ച അനുഭവമായിരിക്കും ഇത് പ്രദാനം ചെയ്യുക. ഹോം എന്റർടൈൻമെന്റ് മേഖലയെ കൂടുതൽ പ്രൗഢീകരിക്കാനുള്ള ദൗത്യമാണ് സെബ്രോണിക്സ് ഏറ്റെടുത്തതെന്ന് കമ്പനിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ പ്രദീപ് ദോഷി പറഞ്ഞു. സാധാരണക്കാർക്കും താങ്ങാൻ ആകാവുന്ന വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. ‘സാധാരണക്കാർക്കും പ്രീമിയം’ എന്ന കമ്പനിയുടെ മുദ്രാവാക്യം അനുസരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ അവതരണ സമയത്ത് വില 21,999 രൂപയാണ്. flipkart വഴിയാണ് വില്പന നടത്തുന്നത്.