ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന സൂചനകള്‍ക്ക് കരുത്തുപകര്‍ന്ന് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കി.
കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമാണ് 13 തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചത്. സര്‍വീസ് ടെക്നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡല്‍ഹിയിലുമാണ്. കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലാണ്.
ടെസ്‌ല മുൻകാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയർന്ന ഇറക്കുമതി തീരുവ കമ്പനിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി സർക്കാർ അടുത്തിടെ കുറച്ചു. ഇത് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ടെസ്ല വേഗത്തിലാക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചൈനയുടെ 1.1 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന ഒരു ലക്ഷമായി.കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കുമായും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തിയത്.
ജോലികളുടെ പട്ടിക
- ഇൻസൈഡ് സെയിൽസ് അഡ്വൈസർ
- കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ
- കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്
- സർവ്വീസ് അഡ്വൈസർ
- ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്
- സർവീസ് മാനേജർ
- ടെസ്‌ല അഡ്വൈസർ
- പാർട്സ് അഡ്വൈസർ
- ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്
10.സ്റ്റോർ മാനേജർ - സർവീസ് ടെക്നീഷ്യൻ