ടി സി എല്‍ ഇലക്‌ട്രോണിക്‌സ് ഏറ്റവും പുതിയ ക്യുഎല്‍ഇഡി ടിവിയും സ്മാര്‍ട്ട് ഗൃഹോപകരണങ്ങളും പുറത്തിറക്കി

ലോകത്തിലെ ടോപ് 2 ടിവി ബ്രാന്‍ഡും ടോപ് വണ്‍ 98 ഇഞ്ച് ടിവി ബ്രാന്‍ഡുമായ ടിസിഎല്‍, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക വിപണിയിലെ ഏറ്റവും പുതിയ മള്‍ട്ടി കാറ്റഗറി ഉല്‍പന്നങ്ങള്‍ പുത്തിറക്കി. 2023 സി സീരീസ് മിനി എല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍, നവീകരിച്ച ഗാര്‍ഹിക വീട്ടുപകരണങ്ങൾ, എയര്‍ കണ്ടീഷണറുകളുമടക്കമുള്ള ഉപകരണങ്ങൾ എന്നിവ പുത്തിറക്കിയ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. ദുബായില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആണ് പുതിയ ഉല്‍പന്നങ്ങള്‍ പുത്തിറക്കിയത്.

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ടിസിഎലിന്റെ ഏറ്റവും പുതിയ തലമുറ മിനി എല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വികസിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും കൂടുതൽ വിനോദ അനുഭവം പകരാന്‍ ഏറ്റവും പുതിയ അത്യാധുനിക സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ടിസിഎല്‍ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക ജനറല്‍ മാനേജര്‍ സണ്ണി യാംങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടിസിഎല്‍ മിഡില്‍ ഈസ്റ്റില്‍ അടയാളപ്പെടുത്തിയത് ശ്രദ്ധേയമായ വളര്‍ച്ചയാണെന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് മിന്‍ഹാജുദ്ദീന്‍ പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യകതകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ ചോയ്‌സുകള്‍ക്കായി ടിവി പോര്‍ട്‌ഫോളിയോ വിപുലീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുത്തന്‍ സാങ്കേതികതയില്‍ വളരെ മികച്ച ടിസിഎലിന്റെ ഏറ്റവും പുതിയ ഉല്‍പന്ന നിര ഉപയോക്താക്കളോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ്. നൂതന ഡിസ്പ്‌ളേ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ഈ ഉല്‍പന്നം 2023 സി സീരീസിനൊപ്പം ടിസിഎല്‍ മിനി എല്‍ഇഡിയുടെ ഏറ്റവും പുതിയ തലമുറയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മിനി എല്‍ഇഡി സാങ്കേതിക വിദ്യയിലെ മുന്‍ഗാമിയായ ടിസിഎല്‍ ഏറ്റവും പുതിയ ജനറേഷന്‍ സാങ്കേതികവിദ്യ പശ്ചിമേഷ്യന്‍-ആഫ്രിക്കന്‍ മേഖലയിലെ പ്രേക്ഷകരെ ലക്‌ഷ്യം വച്ചാണ് ഇറക്കിയിരിക്കുന്നത്.

ഗെയിമര്‍മാര്‍ക്കായി ടിസിഎല്‍ പുതിയ സി745 അവതരിപ്പിച്ചു. ക്യുഎല്‍ഇഡി, ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് ടെക്‌നോളജി, 4കെ എച്ച്ഡിആര്‍, വ്യവസായിക പ്രാമുഖ്യമുളള 144 എച്ച്‌സെഡ വിആര്‍ആര്‍, 240 എച്ച്‌സെഡ് ഗെയിം ആക്‌സിലറേറ്റര്‍ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. പുതിയ ടിസിഎല്‍ സി645, മികച്ച വര്‍ണാവിഷ്‌കാരത്തിനായി ടിസിഎല്‍ ക്യുഎല്‍ഇഡി സാങ്കേതികവിദ്യയില്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ടിസിഎല്‍ പുതിയ ഗൃഹോപകരണങ്ങളുടെ ഒരു സ്യൂട്ടും പുറത്തിറക്കി. ബ്രാന്‍ഡ് എയര്‍ കണ്ടീഷനറുകളുടെ നൂതനമായ ജെന്റില്‍ കൂള്‍ സീരീസിനൊപ്പം പുതിയ സ്‌ളീക് മിനിമലിസ്റ്റ്, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന ഡിസൈന്‍ എന്നിവ സവിശേഷതകളാണ്. ടിസിഎല്‍ അതിന്റെ ഏറ്റവും പുതിയ റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു.

ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്‌ളബ്ബിന്റെ ഒഫീഷ്യല്‍ റീജ്യനല്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് പാര്‍ട്ണറായ ടിസിഎല്‍, ക്‌ളബ്ബുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. ആഴ്‌സനല്‍ ഇതിഹാസം റോബര്‍ട്ട് പയേഴ്‌സിന്റെ പ്രത്യേക അവതരണവും ചടങ്ങിന് മാറ്റുക്കൂട്ടി.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...