ഹാൻഡ്സെറ്റിന്റെ ഇന്ത്യൻ ബ്രാൻഡ് ലാവയുടെ പുതിയ ഫോൺ ലാവ യുവ ടു പ്രോ (Lava Yuva 2 Pro ) വിപണിയിലെത്തി. 720×1600 റസലൂഷനും 269 പിപിഐ യും ഉള്ള 6.5ഇഞ്ച് എച്ച് ഡി + നോച്ച് ഡിസ്പ്ലേയും 64 ജിബി ഇന്റർ സ്റ്റോറേജ് ആണുള്ളത്. പ്രോസസർ മീഡിയടെക് ഹീലിയോ ജി 37 ആണ്. ഒക്ടോബറിൽ ലാവ അവതരിപ്പിച്ച ലാവ യുവ പ്രൊ യുടെ പരിഷ്കരിച്ച രൂപമാണ് പുതിയ മോഡൽ.
ഡ്യൂവൽ 4ജി സിം സ്ലോട്ടോടുകൂടിയ ബജറ്റ് ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് 13 മെഗാ പിക്സൽ പ്രൈമറി എഐ സെൻസറും രണ്ട് അധിക വിജിഎ ക്യാമറകളുമാണ് ഉള്ളത്. ഡിസ്പ്ലേയുടെ മുകൾഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന അഞ്ച് മെഗാ പിക്സൽ സെൽഫി ക്യാമറയ്ക്ക് ഒരു സ്ക്രീൻ ഫ്ലാഷും ഉണ്ട്.
ബ്ലൂടൂത്ത്, വൈഫൈ, വി 5.1, 4ജി കണക്ടിവിറ്റി എന്നിവ പുതിയ മോഡലിൽ സപ്പോർട്ട് ചെയ്യും. യു എസ് ബി ടൈപ്പ്- സി കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഇതുകൂടാതെ 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ലഭ്യമാണ്. 5000 എംഎഎച്ച് ലി – പോളിമർ ബാറ്ററിയാണ് പുതിയ മോഡലിനായുള്ളത്. ബോക്സിൽ 10w അഡാപ്റ്ററും ഉണ്ട്. ലാവ യുവ പ്രോ യുടെ അടിസ്ഥാന വില 7999 രൂപയാണ്.