ലയണല്‍ മെസിയില്ലാതെ അര്‍ജന്‍റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്

സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ നായകൻ ലിയോണൽ മെസിയും കോപ അമേരിക്ക കിരീട നേട്ടത്തോടെ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഏഞ്ചൽ ഡി മരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്‍റൈൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 28-അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.

11 വ‍ർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ടീമിൽ ഇല്ലാതെ അര്‍ജന്‍റീന മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബറിൽ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 28 അംഗ ടീമിനെയാണ് അര്‍ജന്‍റീന ടീമിനെയാണ് കോച്ച് ലിയോണല്‍ സ്കലോണി പ്രഖ്യാപിച്ചത്. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് മത്സരങ്ങള്‍.

സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലജാന്‍ഡ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവര്‍ ടീമിലുണ്ട്. മിഡ്ഫീല്‍ഡര്‍ എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവര്‍ പുതുമുഖങ്ങളാണ്. ഡിബാല ഇക്കുറിയും ടീമിലില്ല. സെപ്റ്റംബര്‍ 5-ന് ചിലിയേയും 10-ന് കൊളംബിയയേയും അര്‍ജന്റീന നേരിടും.

ക്ലബ്ബ് ഫുട്‌ബോളില്‍ എം.എല്‍.എസ് ക്ലബ്ബ് ഇന്റര്‍ മയാമിക്കായി കളിക്കുന്ന മെസ്സിക്ക് കഴിഞ്ഞമാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റ താരം കോപ്പ ഫൈനല്‍ മത്സരത്തിന്റെ 66-ാം മിനിറ്റില്‍ കളം വിട്ടിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടു. മത്സരശേഷം ഡിമരിയ രാജ്യാന്തരഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....