കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ പകർന്ന് യാസ്മിന്‍ കറാച്ചിവാല

കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല. യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദി പെര്‍ഫെക്റ്റ് 10’ മേളയിലെ ബുക് ഫോറത്തില്‍ പ്രകാശനം ചെയ്തു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് യാസ്മിന്‍ സദസ്സുമായി സംവദിച്ചു. അപ്രതീക്ഷിതമായി വര്‍ക്കൗട്ട് സെഷനുമുണ്ടായിരുന്നു. പരിശീലന സെഷനില്‍ പങ്കെടുക്കുന്നവര്‍ തുടക്കക്കാരാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. എല്ലാവര്‍ക്കും ബാധകമായ ചില ഫിറ്റ്‌നസ് നിയമങ്ങളുണ്ട്. അത് പാലിച്ചാല്‍ ആര്‍ക്കും ഫിറ്റ്‌നസ് നേടാവുന്നതേയുള്ളൂ എന്നും യാസ്മിന്‍ പറഞ്ഞു.

സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയാണ് യാസ്മിന്‍ കറാച്ചിവാല. കത്രീന കൈഫ്, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശീലകയാണ് യാസ്മിന്‍. കോവിഡ് 19 മഹാമാരി കാലയളവില്‍ യാസ്മിന്‍ ഒരു പുതിയ ഫിറ്റ്‌നസ് സമീപനം തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കി ലോക ശ്രദ്ധ നേടി.എല്ലാവരും വീടുകളില്‍ അടഞ്ഞിരുന്ന അക്കാലത്ത് ദിവസേന രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണി വരെ ജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ക്‌ളാസ്സെടുത്തു അവര്‍. ഫിറ്റ്‌നസോടെയിരിക്കാന്‍ നിത്യവും 10 മിനിറ്റ് മാത്രം ചലിച്ചു നോക്കൂവെന്ന ഏറ്റവും ലളിതമായ ഉപദേശം നല്‍കി. കുഞ്ഞു കാര്യങ്ങളിലൂടെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫിറ്റ്‌നസ് ടിപ്‌സ് നല്‍കി യാസ്മിന്‍ സര്‍വരുടെയും പ്രിയം പിടിച്ചുപറ്റി. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വമ്പിച്ച ഫലമുണ്ടായെന്നും അല്‍ഭുതപ്പെടുത്തിയ കാര്യമായിരുന്നു അതെന്നും യാസ്മിന്‍ ഓര്‍ത്തെടുത്തു.

ഏറ്റവുമടുത്ത സുഹൃത്തിൻറെ പ്രേരണയാൽ 18 വയസില്‍ വര്‍ക്കൗട്ട് ചെയ്യാനുള്ള ക്ഷണം സ്വീകരിച്ച് ഹെല്‍ത് ക്‌ളബ്ബില്‍ ചേര്‍ന്നതോടെയാണ് യാസ്മിന്‍ കറാച്ചിവാലയുടെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത്. പിന്നെ, ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പോയി. എന്നാല്‍, അവിടെ യഥാര്‍ത്ഥത്തില്‍ എയ്‌റോബിക്‌സ് ക്‌ളാസായിരുന്നു നടന്നിരുന്നത്. അതേസമയം, പൂര്‍ണമായ ഒരു നിലപാടും തീരുമാനവും അത് നടപ്പാക്കലും തനിക്കാവശ്യമാണെന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞു. അതേത്തുടര്‍ന്ന്, ക്‌ളാസില്‍ പോയിത്തുടങ്ങി. ബലഹീനതകളെ നേരിടാനുറച്ചു. ക്‌ളാസ് തീര്‍ന്നപ്പോള്‍ താനൊരു പടു വിഡ്ഢിയാണെന്നും ഒന്നിനും കൊള്ളാത്തയാളാന്നെും തോന്നി. എങ്കിലും, തുടരുക തന്നെയെന്ന് തീരുമാനിച്ചു. സ്ഥിരോത്സാഹം ആവേശമായി മാറി. അതിന് നല്ല ഫലമുണ്ടായി. പതുക്കെ മെച്ചപ്പെടുത്തി ഉല്‍സാഹപൂര്‍വം മുന്നേറി. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടിവന്നു. ഇന്ന് പ്രായം 53ഇൽ എത്തി നിൽക്കുമ്പോൾ യാസ്മിന്‍ കറാച്ചിവാല കഴിഞ്ഞകാലം ഓർത്തെടുത്തു.

യാസ്മിന്റെ ‘ദി പെര്‍ഫെക്റ്റ് 10’ ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ഫിറ്റ്‌നസ് യാത്ര എളുപ്പമാക്കുന്നതാണ് പുസ്തകത്തിലെ പ്രമേയം. ആരോഗ്യം വേണോ, എങ്കില്‍ ഫിറ്റ്‌നസ് നേടി അതിലേക്കെത്തൂ, അതില്‍ ഒഴികഴിവില്ലെന്ന് ശക്തമായി പറയുന്നതാണ് ഈ പുസ്തകം.

കേരളത്തിൽ മെയ് ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

കനത്ത ചൂട് തുടരുന്നതിനാൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം....

ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: ടെസ്റ്റ് ബഹിഷ്കരിക്കും, ഡ്രൈവിങ് സ്കൂളുകൾ സമരത്തിൽ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകൾ. ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കും. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ...

ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി....

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പുറത്താക്കി

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്‌സേന...

മോശം കാലാവസ്ഥ: ദുബായിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്സ് വിമാന കമ്പനി ചില യാത്രകൾ റദ്ദാക്കി. മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിലോ പുറപ്പെടുന്നതിലോ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനം...

യുഎഇയിൽ മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്

യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബിയിൽ ഇന്ന്...

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു, ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം

യു എ ഇയിൽ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. പ്രസിഡന്‍റ്...