ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ച് സ്കോട്‌ലന്‍ഡ് ചരിത്ര ജയം നേടി. ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്കോട്‌ലന്‍ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 181 റണ്‍സില്‍ പുറത്തായപ്പോള്‍ സ്കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു.
ഹരാരേ സ്പോര്‍ട്‌സ് ക്ലബില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 43.5 ഓവറില്‍ വെറും 181 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്-181 (43.5), സ്‌കോട്‌ലന്‍ഡ്-185/3 (43.3). രണ്ട് വട്ടം കപ്പുയര്‍ത്തിയ വിന്‍ഡീസ് ഇല്ലാത്ത ആദ്യ ഏകദിന ലോകകപ്പാണ് നടക്കാൻ പോവുന്നത്.