ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാവുന്നു. വൻഷികയാണ് വധു. വിവാഹ തീയതി പുറത്തവന്നു. 2026 മാർച്ച് 14 ന് ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം. 2025 ജൂൺ 4 ന് ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് ഹൽദി, മെഹന്ദി ചടങ്ങുകൾ നടക്കും. മുസ്സൂറി റിസോർട്ടിൽ നടക്കുന്ന വിവാഹം വളരെ അടുപ്പമുള്ളവരെയും അടുത്ത കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്നതാവും.
2025 നവംബറിലാണ് വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ കുൽദീപ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അത് മാറ്റിവക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായി, കുൽദീപിന്റെ പിതാവ് രാം സിംഗ് യാദവ് മാർച്ച് 8 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് വിവാഹ ക്ഷണക്കത്ത് നൽകി. മാർച്ച് 17 ന് ലഖ്‌നൗവിലെ ഹോട്ടൽ സെൻട്രത്തിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ, രാജ്യമെമ്പാടുമുള്ള അതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

