ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത് ഇന്ത്യ, വിരാട് കോലിക്ക് തകര്‍പ്പന്‍ സെഞ്ചുറി

ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി. 49-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ ഒന്‍പതോവറില്‍ ഒരു മെയ്ഡനടക്കം 33 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഷമിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിയോടെയാണ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സടിച്ചത്. 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയപ്പോള്‍ 77 റണ്‍സടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. 15 പന്തില്‍ 29 റണ്‍സുമായി ജഡേജ വിരാട് കോലിക്കൊപ്പം(101*) പുറത്താകാതെ നിന്നു.

ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. വെറും 40 റണ്‍സെടുക്കുന്നതിനിടെ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ കളിക്കളം വിട്ടു. ക്വിന്റണ്‍ ഡി കോക്ക് (5), തെംബ ബവൂമ (11), റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ (13), എയ്ഡന്‍ മാര്‍ക്രം (9), ഹെയ്ന്റിച്ച് ക്ലാസ്സന്‍ (1) എന്നിവര്‍ പുറത്തായി. ഡേവിഡ് മില്ലര്‍ ക്രീസിലുറയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. 11 റണ്‍സെടുത്ത താരത്തെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. കേശവ് മഹാരാജിനെയും ജഡേജ മടക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്ക 67 റണ്‍സിന് ഏഴുവിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 14 റണ്‍സെടുത്ത യാന്‍സണെ കുല്‍ദീപ് ജഡേജയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 79 ന് എട്ട് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ ആറുറണ്‍സെടുത്ത റബാദയെ പുറത്താക്കി ജഡേജ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ലുങ്കി എന്‍ഗിഡിയെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

വിരാട് കോലി ഏകദിനത്തിലെ 49-ാം സെഞ്ചുറി പൂര്‍ത്തിയാക്കി. 119 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പം കോലിയെത്തി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരം എന്ന റെക്കോഡാണ് കോലി നേടിയത്. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണിത്.

തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് സെമിയില്‍ ഒന്നാം സ്ഥാനക്കാരായി പ്രവേശനം നേടുകയും ചെയ്തു. സെമിയില്‍ നാലാം സ്ഥാനക്കാരായ ടീമിനെ ഇന്ത്യ നേരിടും. ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

ഹോളിവുഡ് നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. മിച്ചലിന്റെ വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും മിച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ജെറുക്കോ,...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്, ബിജെപി സമ്മേളനത്തിൽ പങ്കെടുക്കും

ലോക്സഭാ‌ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മോദിയെത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ...

90 ശതമാനം ഇന്ത്യക്കാർക്കും പ്രാതിനിധ്യം ലഭിക്കുന്നില്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായികോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ 90 ശതമാനം ഇന്ത്യക്കാർക്കും പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ...

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസും ഒഴിവാക്കി അരവിന്ദ് കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസും ഒഴിവാക്കി. ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ആറ് തവണയും...

കെ സുധാകരന്റെ അസഭ്യ പരാമര്‍ശം, പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി

കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പാർട്ടിയിൽ തീരുന്നില്ല. പ്രതിപക്ഷ നേതാവിനെതിരെ കെ സുധാകരൻ നടത്തിയ അസഭ്യ പ്രയോ​ഗത്തിൽ...

ഗ്യാൻവാപിയിൽ ​ഹിന്ദുക്കൾക്ക് പ്രാർത്ഥന തുടരാം, പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവാപി മസ്ജിദിലെ വ്യാസ് തെഹ്ഖാനയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു...

ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാൽ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി തലസ്ഥാനനഗരിയായ തിരുവനന്തപുരം. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ‌പാലം ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ​ഗുജറാത്തിലെ സുദർശൻ സേതു രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ​ഗുജറാത്തിലെത്തിയ...