മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും പഠിക്കാം, ചട്ടങ്ങളിൽ മാറ്റം വരുത്താൻ കേരള കലാമണ്ഡലം

മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുമെന്ന് കേരള കലാമണ്ഡലം. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടാകും. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു.
മോഹിനിയാട്ടത്തെക്കുറിച്ചും ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും ചർച്ചകളും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കലാമണ്ഡലത്തിൻ്റെ തീരുമാനം.

എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ. നൂറിലേറെ വിദ്യാർഥിനികൾ പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു. അതിനാൽ തന്നെ അധിക തസ്തിക സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമാവില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് കരുതുന്നതെന്നും സമിതി വ്യക്തമാക്കുന്നു.

കേരളത്തിൽ മെയ് ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

കനത്ത ചൂട് തുടരുന്നതിനാൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം....

ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: ടെസ്റ്റ് ബഹിഷ്കരിക്കും, ഡ്രൈവിങ് സ്കൂളുകൾ സമരത്തിൽ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകൾ. ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കും. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ...

ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി....

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പുറത്താക്കി

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്‌സേന...

മോശം കാലാവസ്ഥ: ദുബായിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്സ് വിമാന കമ്പനി ചില യാത്രകൾ റദ്ദാക്കി. മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിലോ പുറപ്പെടുന്നതിലോ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനം...

യുഎഇയിൽ മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്

യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബിയിൽ ഇന്ന്...

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു, ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം

യു എ ഇയിൽ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. പ്രസിഡന്‍റ്...