ഇന്ന് ഉച്ചയോടെയാണ് തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് ഗോവയിലേക്ക് കടന്നതായി കണ്ടെത്തി. ഇയാളുടെ ഭാര്യ ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയാണ്. വനംവകുപ്പ് സംഘം ഗോവയിലെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് റോയ് നാടുവിട്ടതായി സംശയിക്കുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ചു ജഡം പുറത്തെടുത്തു. 15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്റെ ഒരു ഭാഗം മുറിച്ചെടുത്തു കടത്തിയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിലെ 2 പേർ കസ്റ്റഡിയിലായിട്ടുണ്ട്. ആനയെ കുഴിച്ചിടാൻ ജെസിബിയുമായെത്തിയ രണ്ടു പേരാണ് പിടിയിലായത്.
ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത്.പിടിയിലായ 4 പ്രതികളിൽ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്.അഖിൽ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ബാക്കി 3 പ്രതികൾ റിമാൻറിലാണ്.