ഇന്നലെ ചെന്നൈയിലെ വസതിയിൽ വച്ച് മരണമടഞ്ഞ പ്രശസ്ത തെന്നിന്ത്യൻ ഗായിക വാണി ജയറാമിന്റെ മരണത്തിന് കാരണമായത് തലയ്ക്ക് ഏറ്റ മുറിവെന്ന് പോലീസ്. എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിച്ച് മുറിവുണ്ടായതാണ് മരണത്തിന് കാരണമായതെന്നും മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ല എന്നും പോലീസ് വ്യക്തമാക്കി.
ചെന്നൈയിലെ നുങ്കമ്പക്കത്തെ വസതിയിലാണ് ഇന്നലെ ഉച്ചയോടെ വാണിജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാണിയുടെ വീട്ടിലെ സഹായിയായ സ്ത്രീ എത്തി വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെത്തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി വാതിൽ തുറന്നത്തോടെയുമാണ് വാണിയുടെ മരണ വിവരം പുറത്തറിയുന്നത്.