കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോഴിക്കോടെത്തി, കണ്ണൂരിൽ വിവിധ ക്ഷേത്രങ്ങളും സന്ദർശിക്കും

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പൊലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റത്.

സുരേഷ് ഗോപി രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 9 മണിയോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പ് തുടങ്ങി. എം ടി രമേശ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിയെ വരവേല്‍ക്കാനായെത്തി. ഹാരമണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.

ഇന്ന് രാവിലെ അദ്ദേഹം കോഴിക്കോട് തളി ശിവക്ഷേത്രം സന്ദര്‍ശിച്ചു.6.30 ഓടെയായിരുന്നു മന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. അതിനുശേഷം അദ്ദേഹം മാരാര്‍ജി ഭവനിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി ഇന്നലെയാണ് വകുപ്പുകളുടെ ചുമതല ഏറ്റെടുത്തത്. പെട്രോളിയം പ്രകൃതി വാതകം, ടൂറിസം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റു. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ് ഗോപിയെ മന്ത്രി ഹർദീപ് സിംഗ് പുരി സ്വീകരിച്ച് ചുമതല കൈമാറി. ശേഷമാണ് ടൂറിസം മന്ത്രാലയത്തിൽ എത്തി ചുമതല ഏറ്റെടുത്തത്.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...