അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരാളുടെ നില ഗുരുതരമെന്നും റിപോർട്ടുണ്ട്