“തന്നെ കുടുക്കിയത് യുവതി പ്രവേശനത്തെ എതിർത്തതിനാൽ”: സർക്കാറിനെതിരെ തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. പോലീസുകാർക്കും ഇതിൽ പങ്കുണ്ടെന്നും തന്ത്രി കുറ്റപ്പെടുത്തി. ആചാരലംഘനം നടത്തിയാൽ പൂജകളിൽ നിന്ന് പിന്മാറുമെന്ന് താൻ പറഞ്ഞതും വൈരാഗ്യത്തിന് കാരണമായി. കോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ ഈ വാദങ്ങൾ വ്യക്തമാക്കുന്നത്. സന്നിധാനത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകക്ഷിയിലെ പ്രമുഖർക്കും തന്നോട് വ്യക്തിപരമായ രോഷമുണ്ടെന്നും ജാമ്യഹർജിയിൽ തന്ത്രി ചൂണ്ടിക്കാട്ടി.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ക്ഷേത്രത്തിൽ താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭരണകക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ മനഃപൂർവം കഥകൾ മെനയുകയായിരുന്നുവെന്നാണ് തന്ത്രിയുടെ പക്ഷം.

തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച കോടതി, കർശനമായ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ ഘട്ടത്തിൽ സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ടുള്ള ബന്ധം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. ഇത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായി.

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം, 45 ദിവസത്തെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ആലോചന

മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, 45 ദിവസത്തെ വെടിനിർത്തൽ കരാർ അന്തിമമാക്കാൻ അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും തീവ്രശ്രമം നടത്തുന്നു. തിരശീലയ്ക്ക് പിന്നിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു ഒത്തുതീർപ്പിനുള്ള സമയം...

ഗുജറാത്തിനെ അപമാനിച്ചെന്ന് ബിജെപി, ഖാർഗെയുടെ ഇടുക്കിയിലെ പരാമർശത്തിൽ ബിജെപി പ്രതിഷേധം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം രാഷ്ട്രീയ പോരിന് വഴിവെച്ചു. ഇടുക്കി യിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കേരളത്തിലെ...

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ ഇന്ത്യ പങ്ക് വഹിക്കണമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ വലിയ പങ്കുവഹിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. അബ്ദുൾ മജിദ് ഹക്കിം ഇലാഹി...

ബിജെപി ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ

കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും ആണെന്നും ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ ആളുകളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഞായറാഴ്ച ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം.കേരളത്തിലെ...

ഐആർജിസി ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെഹ്‌റാന് സമീപം നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് വീണ്ടും ട്രംപിൻ്റെ അന്ത്യശാസനം, 24 മണിക്കൂർ കൂടി നീട്ടി നൽകി

ഹോർമുസ് കടടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് നൽകിയ അന്ത്യശാസനം 24 മണിക്കൂർ കൂടി നീട്ടി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. താൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക്...

പരസ്യപ്രചാരണം നാളെ അവസാനിക്കും, കേരളം വിധിയെഴുതാൻ ഇനി മൂന്ന് നാൾ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ മാത്രമേ ശേഷിക്കുന്നുള്ളു. നാളെയാണ് കലാശക്കൊട്ട്. ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷമെങ്കിൽ ഇക്കുറിയെങ്കിലും ഭരണം...