വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉത്ഘാടനവേളയിൽ ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി. “ഈ പരിപാടി നിരവധി പേർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും” മുഖ്യമന്ത്രി പിണറായി വിജയന്‍റെയും തിരുവനന്തപുരം എംപി ശശി തരൂരിന്റെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ മുഖ്യമന്ത്രിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, താങ്കൾ ഇന്ത്യാ സഖ്യത്തിന്റെ ഒരു പ്രധാനഘടകമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്ടപ്പെടുത്തും”.
എന്നാൽ പ്രസംഗത്തിലെ ഇന്ത്യാ സഖ്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ ഈ വാക്കുകൾ പരിഭാഷകൻ വിവർത്തനം ചെയ്തില്ല. ഇത് വേദിയിലും സദസിലും ചിരി പടർത്തി. പരിഭാഷകൻ തൻ്റെ വാക്കുകൾ കൃത്യമായി വിവർത്തനം ചെയ്തില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി “പക്ഷേ സന്ദേശം പോകേണ്ട സ്ഥലത്തേക്ക് പോയി” എന്ന് ചിരിയോട് പറഞ്ഞുകൊണ്ട് പ്രസംഗം തുടർന്നു.