കോഴിക്കോട്: സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ ജോലി പോകും എന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി സന്ദേശം. തൊഴിലാളികൾ ഉൾപ്പെട്ട വാട്സപ്പ് ഗ്രൂപ്പിൽ ആണ് ഈ സന്ദേശം വന്നത്. മയ്യിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അംഗം സുചിത്രയുടെതാണ് വാട്സ്ആപ്പ് സന്ദേശം. ജാഥയിൽ പങ്കെടുക്കാത്തവർക്ക് അടുത്ത ജോലി നൽകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു.
അതേസമയം എം. വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കോഴിക്കോട് തന്നെയായിരിക്കും ഇന്നും പര്യടനം തുടരുക. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നത്.