വിവാദങ്ങൾക്കിടെ ‘ദി കേരള സ്റ്റോറി’ ക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹർജിക്കാർ സമീപിച്ചാൽ ഉടൻ വാദം കേൾക്കണമെന്നും ഹൈക്കോടതികൾക്ക് നിർദ്ദേശവും നൽകി. മെയ് 5 ന് ചിത്രം റിലീസ് ചെയ്യും.
അതേസമയം ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതോടൊപ്പം പത്ത് വിവാദ രംഗങ്ങളും സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഇസ്ലാമിലേക്ക് സ്വാധീനിക്കപ്പെടുന്നതിനാല്‍ രണ്ട് പതിറ്റാണ്ടിനുള്ളില്‍ കേരളം മുസ്ലീം ജനസംഖ്യയുള്ള സംസ്ഥാനമായി മാറുമെന്ന് മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന നീക്കം ചെയ്തു.
ദ കേരള സ്‌റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്‌നാട് പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ ക്രമസമാധാനനില തകരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.