ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷംഹേമ കമ്മിറ്റി റിപ്പോർട്ടിൽ ​ഗണേഷ് കുമാർ നിലപാട് വ്യക്തമാക്കട്ടെ, സജി ചെറിയാന് നാണമാവില്ലേ: സതീശൻ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ‘ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, സതീശന്‍ ആരോപിച്ചു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘ആരെ സംരക്ഷിക്കനാണ് സര്‍ക്കാര്‍ കുറ്റകൃത്യങ്ങളുടെ പരമ്പര മൂടിവെക്കുന്നത്? ആരാണ് സര്‍ക്കാരിന് മീതെ സമ്മര്‍ദ്ദംചെലുത്തിയത്. ഏത് പരുന്താണ് സര്‍ക്കാരിന് മീതെ പറക്കുന്നത്?’, പ്രതിപക്ഷനേതാവ് ചോദിച്ചു.

റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച സാംസ്‌കാരിക മന്ത്രി വേട്ടക്കാരായ ആളുകള്‍ സ്വന്തം ഇഷ്ടക്കാരായതുകൊണ്ടാണോ പത്തറുപത് പേജ് വായിക്കാതെ പോയത്? സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചില്ലെന്ന് പറയാന്‍ നാണമാവില്ലേ? സംസ്‌കാരിക മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാറിനേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അദ്ദേഹം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കുകയാണ്. എന്താണ് താത്പര്യമെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ ചെയ്തത് കുറ്റകൃത്യമാണ്, ക്രിമിനല്‍ കുറ്റമാണ്. കേസെടുക്കാന്‍ ഇനിയെന്തിനാണ് മറ്റൊരു പരാതി. റിപ്പോര്‍ട്ട് പരാതിയുടെ കൂമ്പാരമാണ്. സര്‍ക്കാര്‍ ഇത് മൂടിവെച്ചു. എന്നത്തേക്കും സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഇത് ഇവര്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ല. കുറേ ആളുകളെ അവര്‍ക്ക് സംരക്ഷിക്കണം, ചേര്‍ത്ത് നിര്‍ത്തണം. സര്‍ക്കാര്‍ വിചാരണചെയ്യപ്പെടാന്‍ പോവുകയാണ്. ക്രിമിനല്‍ കുറ്റംചെയ്ത ആളുകളെപ്പോലെ സര്‍ക്കാരും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവിചാരണചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏഷ്യാ കപ്പ് 2025; ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

യു എ ഇ യിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് 2025 മത്സര ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് വൈകുന്നേരം 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെബ്‌സൈറ്റിൽ അറിയിച്ചു....

സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി വിടവാങ്ങൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

അർജന്റീനയുമായുള്ള തന്റെ സമയം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ലയണൽ മെസ്സി ഇപ്പോൾ നൽകിയിരിക്കുന്നത്. സെപ്റ്റംബർ 4 ന് ബ്യൂണസ് ഐറിസിൽ വെനിസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ദേശീയ...

“കാഞ്ചനക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം”: രാഹുലിനെയും ഷാഫിയെയും പരിഹസിച്ച് പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ​ഗ്രൂപ്പ് യോ​ഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ, ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ ആണ് ശക്തമായ മഴ. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ദേശീയപാതയിലെ...

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നിതിൻ ഗഡ്കരിക്ക് കത്തയച്ചു

താമരശ്ശേരി ചുരത്തിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു.വയനാട്ടിലെ...

മോദിക്കെതിരെ മോശം പരാമർശം; പട്‌നയിൽ വൻ സംഘർഷം, കോൺഗ്രസ് ആസ്ഥാനം തകർത്ത് ബിജെപി പ്രവർത്തകർ

ആർജെഡിയുടെയും കോൺഗ്രസിന്റെയും സംയുക്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പട്‌നയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. ഇതിനിടയിൽ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രധാനമന്ത്രി...

ആവേശം വാനോളം; നെഹ്‌റു ട്രോഫി വള്ളംകളി നാളെ

പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി ചുണ്ടൻ വള്ളങ്ങളുടെ വേഗമേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ...

സ്ത്രീധനപീഡനം; ​ഗർഭിണി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് അറസ്റ്റിൽ

ബെം​ഗളൂരു: ​ഗർഭിണിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനം, ​ഗാർ​ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ബെം​ഗളൂരു സ്വദേശിയായ ശിൽപയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് ശിൽപയും...