മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി തന്നെ തള്ളിയതാണെന്നും പിന്നെന്ത് പ്രസക്തിയെന്നും ലോകായുക്ത മൂന്നംഗ ബെഞ്ച് ചോദിച്ചു. ആര്‍എസ് ശശികുമാറിന്റെ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍പെടുന്നതാണോയെന്ന് പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. ഇത് നേരത്തെ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്നും അത് കൊണ്ട് ഇനി പരിശോധന വേണ്ടെന്നുമായിരുന്നു ഇടക്കാല ഹര്‍ജി. ഈ ഹര്‍ജിയാണിപ്പോള്‍ തള്ളിയിരിക്കുന്നത്.

ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ആര്‍.എസ്.ശശികുമാറിന്റെ ഹര്‍ജിയിലെ ആരോപണം. ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരെയായിരുന്നു ഹര്‍ജി. പുതിയ സാഹചര്യത്തില്‍ ഇനി വാദം പ്രധാന ഹര്‍ജിയിലാണ് നടക്കുക.

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...

17-മത് ഐ ഡി എസ് എഫ് എഫ് കെ 22 മുതൽ 27 വരെ, 52 രാജ്യങ്ങളിൽ നിന്നുള്ള 331 സിനിമകൾ പ്രദർശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന...

പാർലമെന്റ് മതിൽ ചാടിക്കടന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ

പാർലമെൻ്റ് മതിൽ ചാടിക്കടന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച രാവിലെ ഒരാൾ ഒരു ഗോവണി ഉപയോഗിച്ച് പാർലമെൻ്റ് മതിൽ ചാടിക്കടന്നതിനെ തുടർന്ന് വൻ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. രാവിലെ 6:30 ഓടെയാണ്...

തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യകരണത്തിന് ശേഷം വിടണം, പൊതുസ്ഥലത്ത് ഭക്ഷണം നൽകരുത്: ഉത്തരവ് പരിഷ്കരിച്ച് സുപ്രീം കോടതി

ഡൽഹി-എൻസിആറിലെ തെരുവ് നായ്ക്കളെ സംബന്ധിച്ച ഓഗസ്റ്റ് 8 ലെ വിവാദപരമായ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഷ്കരിച്ചു, വാക്സിനേഷനും വിരമരുന്നിനും ശേഷം അതേ പ്രദേശത്തേക്ക് വിടാൻ നിർദ്ദേശിച്ചു - മൃഗസ്നേഹികൾ ആഹ്ലാദത്തോടെ ഈ...

റെയിൽവേ യാത്രക്കാരുടെ അധിക ലഗേജുകൾക്ക് പിഴ ഈടാക്കില്ല: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ട്രെയിൻ യാത്രക്കാരുടെ ലെഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിമാന യാത്രക്കാരെപ്പോലെ റെയിൽവേയിൽ അധിക ലഗേജിന് കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ടെന്ന വാർത്ത നിഷേധിച്ചു. പതിറ്റാണ്ടുകളായി ഒരു യാത്രക്കാരന്...