ഏപ്രിൽ 15 ന് സുഡാനിൽ ഉണ്ടായ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. എംബസി വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വ്യോമസേന വിമാനത്തിൽ ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പോര്‍ട്ട് സുഡാനില്‍ നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് രാത്രിയോടെ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച നെല്ലിപ്പാറ ദേവാലയ കുടുംബ കല്ലറയിലാണ് സംസ്കരിക്കും
സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഫ്ലാറ്റിന്‍റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. സംഭവസമയത്ത് ആൽബർട്ടിന്റെ ഭാര്യയും മകളും ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്നു. എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ്മെന്‍റില്‍ അഭയം തേടുകയായിരുന്നു. ഏപ്രിൽ 27ന് ഇവരെ നാട്ടിലെത്തിച്ചിരുന്നു.