ശനിയാഴ്ച പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസകേന്ദ്രത്തിന് അരികിലെത്തിയതായി വനം വകുപ്പ്. തോട്ടം തൊഴിലാളികളുടെ വീട് ആക്രമിച്ചതായും വാർത്തകൾ ഉണ്ട്. മേഘമലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങലും പുറത്തുവന്നു. റേഡിയോ കോളര്‍ ധരിപ്പിച്ച് തുറന്നവിട്ട അരിക്കൊമ്പന്റെ സഞ്ചാരപഥം വനംവകുപ്പ് തുടർച്ചയായി നിരീക്ഷിച്ച് വരികയാണ്.
മേതകാനത്ത് തുറന്നുവിട്ട അരിക്കൊമ്പന്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മേഘമലയില്‍ എത്തിയിരിക്കുന്നത്. മൂന്നാറിന് സമാനമായ കാലാവസ്ഥയാണ് മേഘമലയിലേത്. നിറയെ തേയിലത്തോട്ടങ്ങളുള്ള പ്രദേശത്ത് ജനവാസകേന്ദ്രത്തിന് അരികിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. തമിഴ്‌നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്.