ഒത്തുതീര്‍പ്പിന് തയ്യാറാകുക എന്ന് ആവശ്യപ്പെട്ട് വിജയ്‌പിള്ള എന്നൊരാൾ സമീപിച്ചിരുന്നതായും 30 കോടി വാങ്ങി സ്ഥലം വിടണമെന്നും ബംഗളൂരില്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് എഫ്ബി ലൈവില്‍ ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു, ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത് – സ്വപ്ന ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രെട്ടറി എംവി ഗോവിന്ദനുമെതിരെയും സ്വപ്‍ന ഇടനിലക്കാരൻ പറഞ്ഞതായി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കുടുംബവും എന്നെ ഉപയോഗിച്ചു. ഇപ്പോള്‍ പറയുന്നത് ഒന്നുകില്‍ ഒത്തുതീര്‍പ്പ് അല്ലെങ്കില്‍ മരണം എന്നാണ്. ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. എഫ്ബി ലൈവിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. എന്നാൽ അവസാനശ്വാസം വരെയും താന്‍ യുദ്ധം ചെയ്യും. ഒരു ഒത്തുതീര്‍പ്പിനും താന്‍ വഴങ്ങില്ല എന്നും സ്വപ്ന ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞു.
മുപ്പത് കോടിയാണ് ഓഫര്‍ നല്‍കിയത്,രാജ്യം വിടണം, ആദ്യം ഹരിയാന അല്ലെങ്കില്‍ ജയ്പൂരിലെക്ക് മാറണം, അവിടെ ഫ്ലാറ്റ് നല്‍കും, എല്ലാ സൌകര്യങ്ങളും നല്‍കും, കള്ളപാസ്പോര്‍ട്ടും വിസയും നല്‍കും, കാണാമറയത്ത് പോകണം, മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെയുള്ള എല്ലാ വിവരങ്ങളും കൈമാറണം എന്നാണ് വിജയ്‌പിള്ള ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ തന്നെ വധിക്കും എന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന എഫ്ബി ലൈഫില്‍ പറഞ്ഞു.
യൂസഫലിയ്ക്ക് എതിരെ പറഞ്ഞാല്‍ യുഎഇയില്‍ നിന്നു അപകടം വരും. എല്ലാ എയര്‍പോര്‍ട്ടുകളിലും യൂസഫലിയ്ക്ക് സ്വാധീനമുണ്ട്. ജീവന്‍ വേണമെങ്കില്‍ പറയുന്നത് അനുസരിക്കണം എന്നാണ് വിജയ് പിള്ള പറഞ്ഞത് – സ്വപ്ന എഫ്ബി ലൈഫില്‍ പറഞ്ഞു. അഭിഭാഷകനായ കൃഷരാജിന് എല്ലാ വിവരങ്ങളും കൈമാറി. അദ്ദേഹം കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.