കേരള സ്പീക്കർ നടത്തിയ മിത്ത് പരാമർശ വിവാദം കൊഴുക്കുന്നതിനിടെ, വീട്ടിലുള്ള ഗണേശ വിഗ്രഹങ്ങളുടെയും മ്യൂറല്‍ പെയിന്റിംഗിന്റെയും ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി.
”താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സര്‍വ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം” എന്നാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.