തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി ഉയർന്ന സംഭവത്തിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തു. ഇടുപ്പ് എല്ലിന് നടത്തിയ ശസ്ത്രക്രിയയിൽ ആണ് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ജിജിൻെറ പരാതിയിൽ ആണ് കൻോൺമെന്റ് പൊലീസ് കേസെടുത്തത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

