മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി സാവിത്രി അന്തര്‍ജനം ചുമതലയേൽക്കും

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ സാവിത്രി അന്തര്‍ജനം അടുത്ത അമ്മയാവും. പാരമ്പര്യരീതിയിലും മുറ അനുസരിച്ചും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി 83 വയസ്സുള്ള സാവിത്രി അന്തര്‍ജനം ചുമതലയേൽക്കും. ഉമാദേവി അന്തർജനത്തിന്‍റെ വിയോഗത്തെ തുടർന്ന് ഇത്തവണ ആയില്യം ആഘോഷങ്ങളില്ലാതെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്. സംസ്ക്കാരചടങ്ങുകൾക്ക് മുന്നോടിയായി ആപാദ തീർഥം അഭിഷേകം ചെയ്താണ് പിൻഗാമിയെ അവരോധിച്ചത്.

ബുധനാഴ്ച രാവിലെ 10.15നാണ് മണ്ണാറശാലയിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം (93) സമാധിയായത്. ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്കായുള്ള പ്രത്യേക സ്ഥലത്താണ് രാത്രി വൈകി സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. അനാരോഗ്യം കാരണം ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യപൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു.തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കല്‍ ചടങ്ങിന് 2016 ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്.

കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ, ഏകമകളായ വൽസലാദേവിയുമായി ഇല്ലത്തിൽ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തർജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. . വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു. സ്‌ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വർഷത്തിലേറെ അമ്മ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവിൽ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്‌ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവർ സുബ്രഹ്‌മണ്യൻ നമ്പൂതിരിയായിരുന്നു അഭ്യസിപ്പിച്ചത്.

മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നത് സാധാരണമാണ്. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കര്‍മ്മങ്ങളും നടത്തുന്നുണ്ട്. ഈ കര്‍മ്മങ്ങള്‍ക്ക് മിക്കപ്പോഴും വിശ്വാസികള്‍ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.

മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണം, കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി എം വി ഗോവിന്ദൻ

കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി...

ഇന്ത്യൻ റെയിൽവേ പുതിയ നിയമം വരുന്നു, ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി

ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി റെയിൽവേ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നു. യാത്രയ്ക്കിടെ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം ഇനി മുതൽ റെയിൽവേ നിയന്ത്രിക്കും (റെയിൽവേ ലഗേജ് റൂൾ ലൈക്ക്...

2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മണിക വിശ്വകർമ

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള മണിക വിശ്വകർമയ്ക്ക്. 2025 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കഴിഞ്ഞ വർഷത്തെ വിജയി റിയ സിംഗയിൽ നിന്ന് ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന...

ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം, പാലവും കടകളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കനോൻ ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലവും കടകളും ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് കുളു, ബഞ്ചാർ ഉപവിഭാഗങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ...

മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യാ മുന്നണി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുപ്രീം...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം, കണ്ണൂരിൽ 15 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, 15 പേർക്ക് കടിയേറ്റു. സബ് ജയില്‍ പരിസരം, കാല്‍ടെക്സ് ഭാഗങ്ങളില്‍ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ ജസ്പ്രീത് ബുംറയും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ ജസ്പ്രീത് ബുംറയും ഇടം നേടി....

വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ...